ന്യൂയോര്‍ക്ക്•വിദ്യാര്‍ത്ഥിയുമായി സ്കൂള്‍ കെട്ടിടത്തില്‍ വച്ച് നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ടീച്ചര്‍ പിടിയില്‍. കെന്റക്കി ഓള്‍ഡ് ഹാം കൌണ്ടി ഹൈസ്കൂളിലെ അദ്ധ്യാപികയായ ഹലേ റീഡ് എന്ന 35 കാരിയാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി , ഏപ്രില്‍ മുതല്‍ എട്ടിലേറെ തവണ ലൈംഗിക ബന്ധത്തില്‍പ്പെട്ടതായി വിവാഹിതയായ ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സംഭവത്തോടെ ഇവരെ സ്കൂളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
ബലാത്സംഗം, പ്രകൃതിവിരുദ്ധഭോഗം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി നിയമവിരുദ്ധമായ ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്കൂള്‍ അടയ്ക്കാന്‍ എട്ടുദിവസം ബാക്കി നില്‍ക്കെയാണ് അധ്യാപികയുടെ അറസ്റ്റ് നടന്നിരിക്കുന്നത്. അന്വേഷണവുമായി സഹകരികുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments