Latest NewsKerala

‘മലപ്പുറം ജില്ല വിഭജിക്കണം’ എസ് ഡി പിഐക്ക് പിന്നാലെ ആവശ്യവുമായി മുസ്ലിംലീഗ്

മലപ്പുറം: വികസനത്തെ മുന്നില്‍ കണ്ട് മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ആവശ്യം മുന്നോട്ട് വച്ചതാണെന്നും മലപ്പുറം ലീഗ് ജില്ല പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജില്ല രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ജില്ല വിഭജനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി പ്രാദേശിക തലത്തില്‍നിന്ന് വികസന അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടി ജില്ലയെ രണ്ടാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി യു.എ. ലത്തീഫ് പറഞ്ഞു. നേരത്തെ മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button