ആലപ്പുഴ: മാണി യു ഡി എഫിൽ ചേർന്നെങ്കിലും എൽ ഡി എഫിനോട് കൂറ് കാട്ടിയെന്ന് വെളിപ്പെടുത്തുന്ന ചില ശബ്ദ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ വിജയത്തിനു വേണ്ടി ക്രിസ്ത്യാനികൾ ഒന്നിച്ചു നിൽക്കണമെന്ന മാണി പാർട്ടിയുടെ നേതാവിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെ ചെങ്ങന്നൂരിൽ ഇലക്ഷനിൽ നടന്നത് സിപിഎം, കേരള കോണ്‍ഗ്രസ് അവിശുദ്ധ സഖ്യം ആയിരുന്നെന്നും അത് തീര്‍ത്തും വര്ഗീയമായിരുന്നെന്നുമുള്ള ആരോപണങ്ങൾ ശരി വെക്കുകയാണ്.
‘സജി ചെറിയാന് ഒരു ക്രിസ്ത്യാനിയല്ലേ, മറ്റു രണ്ട് സ്ഥാനാര്‍ത്ഥികളും നായന്മാരല്ലേ അതുകൊണ്ട് ഒരു ക്രിസ്ത്യാനി ജയിക്കട്ടെ’ എന്ന് പള്ളിയില്‍ വരുന്നവരോടും മറ്റും പറഞ്ഞിട്ടുണ്ടെന്നാണ് വനിത നേതാവ് വ്യക്തമാക്കുന്നത്. ഇവരുടെ മകന് സജി ചെറിയാനു വേണ്ടി പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചെന്നും ഓഡിയോ ക്ലിപ്പിലുണ്ട്. അച്ചന്മാര് വിളിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് സിപിഎം പ്രവര്ത്തകന് പറയുന്നതും വ്യക്തമാണ്. കെ.എം. മാണി കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഫോണ്‍ സംഭാഷണമാണിത്.
നാല് വട്ടം തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ് താനെന്നും സംഭാഷണ മധ്യേ പറയുന്നുണ്ട്. സജി ചെറിയാനു വേണ്ടി സിപിഎം വര്‍ഗീയ ധ്രുവീകരണം നടത്തിയെന്നും പാര്‍ട്ടി ഭേദമെന്യേ മതപരമായ വോട്ടുകള്‍ സജി ചെറിയാനു ചെയ്യാന്‍ നിര്‍ദേശമുണ്ടായിരുന്നെന്നും തെളിയിക്കുന്ന നിരവധി വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ന്യൂനപക്ഷ വീടുകളിൽ മാത്രം ലഘുലേഖ വിതരണവും പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ട് ചോദിച്ചെന്നും ക്രൈസ്തവ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ആസൂത്രിത നീക്കം വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ സ്വീകരിച്ചിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങളുമായി ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ഇതിനിടെ യു ഡി എഫ് രാജ്യസഭാ സ്ഥാനാർത്ഥിയായി ജോസ് കെ മാണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ശബ്ദ രേഖ കേള്‍ക്കാം:
Post Your Comments