ദുബായ്•യു.എ.ഇ തൊഴില്‍ മന്ത്രാലായം സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ഈദ് അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങള്‍ സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് വേതനത്തോട് കൂടിയുള്ള അവധിയായിരിക്കും ശവ്വാലിന്റെ ഒന്നും രണ്ടും ദിവസങ്ങള്‍ (ജൂണ്‍ 15 ഉം 16 ഉം) ആയിരിക്കും സ്വകാര്യ മേഖലയിലെ പെരുന്നാള്‍ അവധി. മനുഷ്യവിഭവശേഷി- എമിറാത്തിവത്കരണ വകുപ്പ് മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലിയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കഴിഞ്ഞദിവസം ഫെഡറല്‍ അതോറിറ്റി (സര്‍ക്കാര്‍ മനുഷ്യവിഭവശേഷി) നേരത്തെ സര്‍ക്കാര്‍ മേഖലയ്ക്കുള്ള ഈദ് അവധികള്‍ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 15 വെള്ളിയാഴ്ച മുതല്‍ ജൂണ്‍ 17 ഞായറാഴ്ച വരെ മൂന്ന് ദിവസമാണ് സര്‍ക്കാര്‍ മേഖലയ്ക്ക് പെരുന്നാള്‍ അവധി.
Post Your Comments