Kerala

പോലീസ് ജീപ്പിൽവെച്ച് പ്രതി മരിച്ചു; ഭയന്നുപോയ പോലീസുകാർ ചെയ്തത്

തിരുവല്ല : മദ്യപിച്ചു വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി സ്റ്റേഷനിലേക്ക് പോകുന്നവഴി മരിച്ചു. തമിഴ്‌നാട് വിരുതുനഗര്‍ സ്വദേശി ചന്ദ്രശേഖര്‍(58) ആണ് മരിച്ചത്. തുണിക്കച്ചവടക്കാരനായ ശേഖർ ചങ്ങനാശ്ശേരി പെരുന്ന നിരണത്ത് വീട്ടിലാണ് വാടകയ്ക്കു താമസിച്ചിരുന്നത്.

ഞായറാഴ്ച വൈകിട്ടാണ് സംഭവം. പോലീസ് സ്റ്റേഷനിലേക്ക് പോകുന്നവഴി ജീപ്പിൽവെച്ച് ശേഖർ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരന്നു. പോലീസുകാർ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതോടെ ശേഖറിന്റെ പെട്ടെന്നുണ്ടായ മരണം പൊലീസുകാരെ ഭയപ്പെടുത്തി.

വരാപ്പുഴ, ഉസ്മാന്‍ തുടങ്ങിയ സംഭവങ്ങൾ പിന്നാലെ മറ്റൊരു കേസുകൂടി കേരളാ പോലീസിനിനെതിരെ വരുമോയെന്ന് ഭയപ്പെട്ട തിരുവല്ല സ്റ്റേഷനിലെ പോലീസുകാർ ചന്ദ്രശേഖറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് ആദ്യമേ തന്നെ ഉറപ്പിച്ച് സംഭവത്തില്‍ നിന്നും തലയൂരി.

പോലീസ് സ്റ്റേഷനിലെത്തിക്കും മുമ്പ് ചന്ദ്രശേഖര്‍ വാഹനത്തില്‍ കുഴഞ്ഞുവീണതിനാല്‍ നേരേ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.രാജപ്പന്‍ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button