India

കാണാതായ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം ഡാമില്‍ നിന്ന് കണ്ടെത്തി

ബണ്ട്വാള്‍: എട്ട് ദിവസം മുമ്പ് കാണാതായ ഉപ്പിനങ്ങാടിയിലെ സജീവ ബിജെപി പ്രവര്‍ത്തകനായ രമേശ് ഗൗഡ (45) യുടെ മൃതദേഹം ഡാമില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ ഡാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ ശംബൂര്‍ പഡിമുഗെറു എ എം ആര്‍ ഡാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം അഴുകിയിരുന്നെങ്കിലും കൈയ്യില്‍ തന്റെ പേരെഴുതിയ ടാറ്റു പതിച്ചിരുന്നതിനാലാണ് പെട്ടെന്ന് തിരിച്ചറിഞ്ഞതെന്നും ബെല്‍ത്തങ്ങടി ബരിയ സ്വദേശിയാണ് രമേശ് എന്നും പോലീസ് പറഞ്ഞു. പോലീസ് അന്വേഷിച്ച്‌ വരുന്നതിനിടയിലാണ് രമേശിനെ ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് ജൂണ്‍ മൂന്നിന് ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു . കുളിക്കുന്നതിനിടെ കാല്‍വഴുതി ഡാമില്‍ വീണ് മുങ്ങിമരിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ബണ്ട്വാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മൃതദേഹം ഗവ. വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button