ശ്രീനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ആറ് ഭീകരരെ ഇന്ത്യന്‍ സുരക്ഷ സേന വധിച്ചു. ജമ്മു കശ്മൂരിലെ കുപ്വാരാ ജില്ലയിലെ കെരണ്‍ സെക്ടറിലാണ് സംഭവം. കുറച്ചു നാളുകള്‍ക്കിടയില്‍ നടക്കുന്ന ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
read also: കശ്മീരിൽ സുരക്ഷാ സേനയും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി മരണം
രണ്ട് ദിവസം മുമ്പ് തീവ്രവാദി ആക്രമണത്തില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ മരിക്കുകയും ഒരാള്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. ശ്രീനഗറില്‍ നിന്നും 94 കിലോമീറ്റര്‍ അകലെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രദേശത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പട്രോളിംഗ് തുടരുകയാണ്. കാടിനുള്ളില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം.
ഇന്ന് ആറ് തീവ്രവാദികള്‍ കൂടി കൊല്ലപ്പെട്ടതോടെ രണ്ട് ആഴ്ചയ്ക്കുള്ളില്‍ 21 തീവ്രവാദികളെയാണ് ഇന്ത്യന്‍ സേന കാലപുരിക്കയച്ചത്. രണ്ട് ദിവസം മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു.
Post Your Comments