
മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനെ ആൺകുട്ടിയുടെ വീട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തി. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ തന്നെ വിദ്യാർഥിയായ പതിനഞ്ചുകാരനാണ് വീഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത്.
ഇയാളുടെ ബന്ധുക്കളാണ് ബിഎസ്എഫ് ജവാനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗുജറാത്തിലെ നദിയാദിലാണ് സംഭവം. മെൽജിഭായ് വഘേല എന്ന ബിഎസ്എഫ് ജവാനെയാണ് ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയത്.
വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി സൈനികനും കുടുംബവും 15 കാരന്റെ വീട്ടിലെത്തിയിരുന്നെന്ന് ബി.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു. അവിടവെച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ജവാനെ വീട്ടിലുണ്ടായിരുന്നവർ ആക്രമിച്ചതെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.
Post Your Comments