KeralaLatest NewsNews

നിയമസഭ തെരഞ്ഞടുപ്പ്; സുരക്ഷയ്ക്കുള്ള കേന്ദ്ര സേന കേരളത്തിലെത്തി

കാസർകോട്ടേക്കും കണ്ണൂരിലേക്കുമുള്ള സുരക്ഷ ഉദ്യോഗസ്ഥർ ഇന്ന് ഉച്ചയോടെയാണ് കണ്ണൂരിൽ എത്തിയത്

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് നടക്കാനിരിക്കെ കേന്ദ്ര സുരക്ഷ സേന കേരളത്തിലെത്തി. പത്ത് കമ്പനി ബിഎസ്എഫ് ജവാൻമാരാണ് വിവിധ ജില്ലകളിൽ സേവനം ഉറപ്പാക്കുക. കാസർകോട്ടേക്കും കണ്ണൂരിലേക്കുമുള്ള സുരക്ഷ ഉദ്യോഗസ്ഥർ ഇന്ന് ഉച്ചയോടെയാണ് കണ്ണൂരിൽ എത്തിയത്.

ഛത്തീസ്ഗഢിൽ നിന്നും ഒഡീഷയിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. സ്ഥലത്തെക്കുറിച്ച് പഠിക്കുക എന്ന ഉദ്യോശത്തോടെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥർ സംസ്ഥാനത്ത് എത്തിയത്.

അതേസമയം, പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേന മാത്രമായിരിക്കും സുരക്ഷാ ചുമതലവഹിക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button