മദീനയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി പെണ്‍കുട്ടികള്‍ മരിച്ചു. മദീനയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ പെണ്‍കുട്ടികള്‍ സഞ്ചരിച്ച വാഹനം പോസ്റ്റിലിടിട്ടാണ് അപകടമുണ്ടായത്. തൃശൂര്‍ കുന്ദംകുളം സ്വദേശി വലിയകത്ത് വീട്ടില്‍ ശാഹുല്‍ ഹമീദിന്റെ മക്കളായ ഫാത്തിമ(16), ആയിഷ (14) ഹമീദ് എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ശാഹുല്‍ ഹമീദും ഭാര്യ സല്‍മയും മകന് ഹാറുണ്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മദീനക്കടുത്ത് മീഖാത്തിലെ ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം മദീനയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Post Your Comments