ന്യൂഡല്‍ഹി: തെരുവ് നായ്ക്കളെ കൊല്ലുന്ന വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. വിഷയത്തില്‍ മൃഗാവകാശ പ്രവര്‍ത്തകയായ അഡ്വ. ഗാര്‍ഗി ശ്രീവാസ്തവ നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് തള്ളി. തെരുവ് നായ്ക്കള്‍ ജനങ്ങളുടെ ജീവന് ഭീഷണിയാണെങ്കിലും നായ്ക്കളെ കൊല്ലാന്‍ കഴിയില്ലെന്നാണ് കോടതി ഉത്തരവ്.
ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ 13 കുട്ടികള്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ, പ്രദേശവാസികള്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീവാസ്തവ കോടതിയെ സമീപിച്ചത്. ജില്ലാ ഭരണകൂടവും ഇവയെ കൊല്ലുന്നതിന് കൂട്ടുനില്‍ക്കുകയാണെന്ന് അഡ്വ. ഗാര്‍ഗി ശ്രീവാസ്തവയ്ക്കുവേണ്ടി ഹാജരായ അഡ്വ. വിഭ മഖിജ ബോധിപ്പിച്ചു.
കേസില്‍ സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കക്ഷി ചേര്‍ന്നിരുന്നു. അദ്ദേഹത്തിനു വേണ്ടി അഡ്വ. വി.കെ. ബിജു ഹാജരായി. ഇതിനു മുന്‍പ് കേരള ഹൈക്കോടതിയും ബോംബെ ഹൈക്കോടതിയും തെരുവുനായ്ക്കളെ ഉന്‍മൂലനം ചെയ്യുന്നതിന് അനുകൂലമായി വിധി പ്രസ്താവിച്ചിട്ടുണ്ട്.
Post Your Comments