KeralaNews

തെരുവ്‌നായ വിഷയം: കൊച്ചൗസേപ്പിനെ കാപ്പയില്‍ കുടുക്കാന്‍ മേനക : മേനകയോട് പട്ടിക്കാര്യം നോക്കാതെ കുട്ടിക്കാര്യം നോക്കാന്‍ കൊച്ചൗസേപ്പ്

ന്യൂഡല്‍ഹി : കേരളത്തില്‍ തെരുവ് നായ്ക്കളെ നിരന്തരം കൊന്നൊടുക്കുകയാണെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ വിമര്‍ശനം. തുടര്‍ച്ചയായി നായ്ക്കളെ കൊന്നൊടുക്കുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നും മന്ത്രി മേനക പറഞ്ഞു. പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തുടര്‍ച്ചയായി തെരുവ് നായ്ക്കളെ കൊല്ലുന്നതിന് കേരളത്തില്‍ പണവും പ്രോത്സാഹനവും നല്‍കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ള മാനസിക വൈകല്യമുള്ള ചില പ്രവാസികളാണെന്നും മേനക ആരോപിച്ചു. എന്നാല്‍ ആക്രമണകാരികളായ തെരുവ് നായ്ക്കളെ ഇനിയും കൊല്ലുമെന്നും അതിനായി കാപ്പ ചുമത്തി ജയിലിലടച്ചാലും നിലപാടില്‍ മാറ്റമില്ലെന്നും പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രതികരിച്ചു. കേരളത്തില്‍ കുട്ടികളെ വരെ കടിച്ചു കൊല്ലുന്ന തെരുവ് നായ്ക്കളെ സംരക്ഷിക്കണമെന്ന് പറയുന്ന മേനകാ ഗാന്ധിക്കാണ് മാനസിക വൈകല്യമെന്നും അവര്‍ സ്വന്തം കുട്ടിയെ നോക്കാതെ തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ നടക്കുന്നതാണ് ദോഷമെന്നും കൊച്ചൗസേപ്പ് പറഞ്ഞു. മേനകയുടെ മകന്‍ വരുണ്‍ ഗാന്ധിയുടെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അശ്ലീല ചിത്രങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തെരുവ് നായ്ക്കള്‍ക്ക്  വന്ധ്യംകരണം നടത്തണമെന്നു പറയുന്ന മേനകാ ഗാന്ധി ആദ്യം മകന് അത് ചെയ്യണമെന്ന പരിഹാസങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇത് സൂചിപ്പിച്ചായിരുന്നു കൊച്ചൗസേപ്പിന്റെ പ്രതികരണം. തനിക്കെതിരെ ആകെയുള്ളത് ഒരു പെറ്റിക്കേസ് മാത്രമാണെന്നും കൊച്ചൗസേപ്പ് പറഞ്ഞു.

shortlink

Post Your Comments


Back to top button