ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം കനത്തതോടെ പ്രണബ് മുഖര്‍ജിയുടെ മകള്‍ പ്രതികരണവുമായി രംഗത്ത് വന്നു. 2019ല്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടാല്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ ശിവസേനയ്ക്ക് മറുപടിയുമായാണ് മകള്‍ ഷര്‍മിഷ്ഠ മുഖര്‍ജി രംഗത്തെത്തിയിരിക്കുന്നത്. പ്രണബ് ഇനിയൊരിക്കലും രാഷ്ട്രീയത്തിലേക്ക് മടങ്ങി വരില്ലെന്ന് ഷര്‍മിഷ്ഠ പറഞ്ഞു. തന്റെ ട്വിറ്ററിലൂടെ ആയിരുന്നു ഷര്‍മിഷ്ഠയുടെ മറുപടി.
പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലൂടെ ശിവേസേന ഇക്കാര്യം പറഞ്ഞത്.
ഗാന്ധിജിയും നെഹ്റുവും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച്, സഹിഷ്ണുതയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ദേശീയതയുടെ സവിശേഷതകള്‍ പ്രണബ് നാഗ്പുരിലെ പ്രസംഗത്തില്‍ പ്രണബ് മുഖര്‍ജി ഊന്നിപ്പറഞ്ഞിരുന്നു.
Post Your Comments