ന്യൂഡല്‍ഹി: ഇന്ന് രാജ്യവ്യാപകമായി ബന്ദ് ആചരിക്കാന്‍ ആഹ്വാനം ചെയ്ത് പ്രമുഖ സംഘടന. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അഖിലേന്ത്യ കര്‍ഷക ബന്ദിന് ആഹ്വാനം ചെയ്തത്. ജൂണ്‍ ഒന്നിന് സമരം ആരംഭിച്ചിരുന്നു. കര്‍ഷകര്‍ക്ക് നിലവിലുള്ള കടങ്ങള്‍ എഴുതി തള്ളണമെന്ന ആവശ്യവുമായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേരത്തെ സമരം നടത്താന്‍ തീരുമാനിച്ചിരുന്നു.സമരം വ്യാപകമായതോടെ രാജ്യത്തെ മിക്കയിടങ്ങളിലും പച്ചക്കറി-പഴങ്ങള്‍ എന്നിവക്ക് വില വര്‍ധിച്ചിട്ടുണ്ട്. ഭാരതിയ കിസാന്‍ മസ്ദൂര്‍ സംഘ് ഉള്‍പ്പടെ ഒട്ടനവധി സംഘടനകള്‍ സമരത്തിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments