കോട്ടയം: രാജ്യ സഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധവുമായി എം. സ്വരാജ് എം.എല്‍.എ. എന്നാല്‍ ലോക്‌സഭാംഗമായി ഒരു വര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കുമ്പോഴാണ് ശ്രീ.ജോസ് കെ മാണി മറ്റൊരു വാതിലിലൂടെ പാര്‍ലമെന്റില്‍ കയറുന്നതെന്നും ഇതുമൂലം ഒരു വര്‍ഷം കോട്ടയം ലോക്‌സഭാ മണ്ഡലത്തിന് ജനപ്രതിനിധിയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read : പിൻവാതിലിലൂടെ സിപിഎം പ്രവർത്തകരെ കുത്തിനിറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത് ; മീനാക്ഷി ലേഖി
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ UDF ല്‍ എടുക്കുന്നതിനെക്കുറിച്ചോ രാജ്യസഭാ സീറ്റ് അവര്‍ക്ക് നല്‍കുന്നതിനെപ്പറ്റിയോ അഭിപ്രായം പറയാനില്ല. കോണ്‍ഗ്രസുകാര്‍ തന്നെ ആവശ്യത്തിന് പ്രതികരിക്കുന്നുണ്ട്. ആ പ്രശ്‌നം അവര്‍ തന്നെ തീര്‍ക്കട്ടെ. എന്നാല്‍ ലോക്‌സഭാംഗമായി ഒരു വര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കുമ്പോഴാണ് ശ്രീ.ജോസ് കെ മാണി മറ്റൊരു വാതിലിലൂടെ പാര്‍ലമെന്റില്‍ കയറുന്നത്. ഇതുമൂലം ഒരു വര്‍ഷം കോട്ടയം ലോക്‌സഭാ മണ്ഡലത്തിന് ജനപ്രതിനിധിയുണ്ടാവില്ല.
5 വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുത്ത ജനപ്രതിനിധി ഇപ്പോള്‍ ചെയ്യുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്. ഇങ്ങനെ ഒരു വിചിത്രസംഭവം കേരളത്തിലിതിന് മുമ്പ് കേട്ടിട്ടില്ല. ഈ വഞ്ചനയ്ക്ക് മറുപടി പറഞ്ഞേ തീരൂ. യു ഡി എഫും, മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസും ഇതിന് മറുപടി പറയണം. ശ്രീ. കെ.എം. മാണിയും , ജോസ് കെ മാണിയും മറുപടി പറയണം.
Post Your Comments