ന്യൂഡല്‍ഹി: ഭരണതലത്തിലെ ഐ.എ.എസ് അപ്രമാദിത്വത്തിന് അവസാനമാകുന്നു. നിലവില്‍ ഐ.എസ്.എസുകാര്‍ വഹിക്കുന്ന ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് പുറത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. 10 ജോയിന്റ് സെക്രട്ടറി പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
റവന്യൂ, ഫിനാന്‍സ്, കൃഷി, സഹകരണം, കര്‍ഷക ക്ഷേമം, റോഡ് ഗതാഗതം, ഹൈവേ ഷിപ്പിങ്, പരിസ്ഥിതി, എക്കണോമിക് അഫേയേഴ്സ്, കാലാവസ്ഥാ വ്യതിയാനം, സിവില്‍ വ്യോമയാനം, പുനരുപയുക്ത ഊര്‍ജം, വാണിജ്യം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കുന്നത്.
അപേക്ഷകള്‍ ജൂലൈ ഒന്നിന് 40 വയസ് തികഞ്ഞവരായിരിക്കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിരിക്കണം. മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 1.44-2.18 ലക്ഷം രൂപയായിരിക്കും ശമ്പളം. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കുറഞ്ഞത് 15 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യമാണ്. ജൂണ്‍ 15ന് മുന്‍പ് അപേക്ഷിക്കണം.
Post Your Comments