തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിമിനല്‍ കേസുകളിലെ പ്രതികൾ 387 പോലീസുകാരെന്ന് റിപ്പോർട്ട്. മനുഷ്യാവകാശ കമ്മിഷന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നൽകിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പോലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ പുറത്തുവന്നിരുന്നു.
രേഖകൾ പ്രകാരം കേരള പോലീസ് ആക്ടിലെ 86-ാം വകുപ്പു ചുമത്തി ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പോലീസിലെ ക്രിമിനലുകളെക്കുറിച്ച് പഠിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശാനുസരണം ഡിജിപി ക്രൈമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാലംഗ സമിതി ഈയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഡിജിപിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പോലീസുകാരെ രക്ഷിക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട് . അതുകൊണ്ടുതന്നെ കേസിൽ അകപ്പെട്ട പോലീസുകാരുടെ എണ്ണം ഇനിയും കുറയാൻ സാധ്യതയുണ്ട്.
Post Your Comments