Kerala

ആ ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത്: വിഎം സുധീരന്‍

തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് ജോസ്.കെ മാണിക്ക് വിട്ടു കൊടുത്തതില്‍ പുതിയ വെളിപ്പെടുത്തലുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്ത്. സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ ഗൂഡമായ ലക്ഷ്യമുണ്ടെന്നും സീറ്റ് നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തതാണെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read: യുഡിഎഫിന് നല്‍കിയ തിരിച്ചടിയായിരുന്നു അത് : വെളിപ്പെടുത്തലുമായി സജി ചെറിയാന്‍

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതെന്നാണ് സുധീരന്റെ ആരോപണം. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി മുന്നണിയെ എങ്ങനെ ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസില്‍ അര്‍ഹരായവരെ ഒഴിവാക്കാനുള്ള ഗൂഢശ്രമം നടന്നുവെന്നും പാര്‍ട്ടിയുടെ ഉത്തമ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.പിക്ക് കൊല്ലം ലോക്‌സഭാ സീറ്റ് നല്‍കിയത് ചര്‍ച്ചക്ക് ശേഷമാണെന്നും കെ.പി.സി.സി എക്‌സിക്യുട്ടീവിലും വിഷയം ചര്‍ച്ച ചെയ്‌തെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വാദം തെറ്റാണെന്നും ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയപ്പോള്‍ പ്രതിഷേധം ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button