ഗോഹട്ടി: കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ ആൾക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം ആസാമിലെ വെസ്റ്റ് കാർബി ആംഗ്ലോംഗ് ജില്ലയിൽ ഡോക്മോകയിലായിരുന്നു സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ എത്തിയിട്ടുണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിച്ചതിനെ തുടർന്ന് അഭിജിത് നാഥ്, നിലോത്പാൽ ദാസ് എന്നിവരെയാണ് ആൾകൂട്ടം കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം കാറിലെത്തിയ ഇരുവരെയും നാട്ടുകാർ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയും തടഞ്ഞുവയ്ക്കുകയും ചെയ്തു. ശേഷം കാറിൽ നിന്നും ഇവരെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ആൾകൂട്ടം പിടികൂടി കെട്ടിയിട്ട് മർദിക്കുകയും സംഭവ സ്ഥലത്തു വെച്ച് തന്നെ ഇവർ മരിക്കുകയും ചെയ്തു.
ഇവരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. നിലോത്പാൽ ദാസ് താൻ ആസാമിയാണെന്നും തന്നെ കൊല്ലരുതെന്നും അക്രമികളോട് അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല. സൗണ്ട് എൻജിനീയറായ ഇയാൾ മുംബൈയിലും ഗോവയിലുമാണ് ഇയാൾ പ്രവർത്തിച്ചുവന്നത്. അഭിജിത് സ്വന്തമായി ബിസിനസ് നടത്തിവരുകയായിരുന്നു. നിലോത്പാൽ ദാസ് അക്രമികളോട് ജീവനുവേണ്ടി യാചിക്കുന്നത് വീഡിയോയിൽ കാണാം.
അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ സംഭവത്തെ അപലപിച്ചു. മുഖ്യമന്ത്രി പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉടന്‍തന്നെ പ്രതികളെ അറസ്റ്റ് ചെയുമെന്നും അസം പോലീസ് അറിയിച്ചു.
Also read :ഫിനിക്സ് പക്ഷിയെ പോലെ തിരിച്ചു വരും; ജയിൽ മോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന്റെ പ്രതികരണം
Post Your Comments