Kerala

അഴിമതി ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി ഡി.ജി.പി

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളെ അഴിമതി മുക്തമാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അഴിമതി ഒഴിവാക്കാന്‍ എസ്.പിമാര്‍ രഹസ്യ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ഡി.ജി.പിയുടെ സർക്കുലർ. നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

Read Also: പോരായ്‌മകൾ പരിഹരിച്ച് ഇൻസ്റാഗ്രാമിന്റെ പുതിയ പതിപ്പ്

ഇതുപ്രകാരം പ്രധാനപ്പെട്ട കേസുകളുടെ വിവരങ്ങള്‍ എസ്‌.പിമാരെ കൃത്യമായി അറിയിക്കണം. എസ്‌.ഐമാര്‍ക്ക് ചുമതലയുള്ള സ്റ്റേഷനുകളിലെ പ്രധാന കേസുകള്‍ ഡി.വൈ.എസ്‌.പിമാര്‍ പരിശോധിക്കണം. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. പരാതി നല്‍കേണ്ട പ്രധാന നമ്പരുകളും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പരും സ്റ്റേഷനുകളില്‍ പ്രദർശിപ്പിക്കണം. അന്വേഷണത്തിനിടെ ജനങ്ങളോട് മോശമായി പെരുമാറുകയും കസ്റ്റഡിയില്‍ എടുക്കുന്നവര്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button