Kerala

ദേ മാണി വന്നു, ദാ സുധീരന്‍ പോയി

തിരുവനന്തപുരം: യു.ഡി.എഫ് യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ ഇറങ്ങിപ്പോയി. കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കെന്നും മാണിയുടെ വരവ് ശക്തിപ്പെടുത്തില്ലെന്നും മാണിയെ തിരിച്ചെടുക്കാന്‍ വലിയ വില കൊടുക്കേണ്ടി വന്നെന്നും സുധീരന്‍ വ്യക്തമാക്കി.

Also Read : പാണ്ടനും മണിയനും അപ്പം പങ്കിടാന്‍ കുരങ്ങനെ ഏല്പിച്ച കഥ; കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭ സീറ്റ് നല്‍കിയതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

കെ.എം മാണി എത്തുന്നത് വരെ സുധീരന്‍ യോഗത്തിലുണ്ടായിരുന്നു. എന്നാല്‍ മാണി യോഗത്തിന് എത്തിയപ്പോഴേക്കും സുധീരന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഇപ്പോഴത്തേത് ബിജെപിയെ ശക്തിപ്പെടുത്തുന്ന തീരുമാനമാണെന്നും സുധീരന്‍ ആരോപിച്ചു.

Also Read : ആര്‍.എസ്.എസ് ചടങ്ങില്‍ മുഖ്യഅതിഥിയാകാനുള്ള തീരുമാനത്തെ കുറിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി : കോണ്‍ഗ്രസ് ആശങ്കയില്‍

ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശവനവുമായി വിഎം സുധീരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് കീഴടങ്ങിയെന്നും നേതൃത്വത്തിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button