Gulf

മക്കയില്‍ ആകാശ നിരീക്ഷണം കൂടുതല്‍ ഊര്‍ജിതമാക്കി

ജിദ്ദ : മക്കയില്‍ ആകാശ നിരീക്ഷണം കര്‍ശനമാക്കിയതായി റിപ്പോര്‍ട്ടുകള്‍. റമദാന്‍ തുടക്കം മുതല്‍ തന്നെ സജീവമായിരുന്ന സൗദി വ്യോമസുരക്ഷാ സേനയുടെ നിരീക്ഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് അധികൃതരുടെ തീരുമാനം. മസ്ജിദുല്‍ഹറാമും പരിസര പ്രദേശങ്ങളും ഹറമിലേക്കുള്ള റോഡുകളും ഇനിയുള്ള ദിവസങ്ങളില്‍ സൂക്ഷ്മ നിരീക്ഷണത്തിന് കീഴിലായിരിക്കും. മക്ക നഗരത്തില്‍ ആകെയും സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം റമദാനിലെ നിരീക്ഷണ പദ്ധതികള്‍ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ തന്നെ പുരോഗമിക്കുകയാണെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹസല്‍ അല്‍ബസ്സാം അറിയിച്ചു.

ഹറമിലെത്തുന്ന വിശ്വാസികളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമാണ് പ്രധാന പരിഗണന നല്‍കുന്നത്. അവസാന പത്തു നാളുകളില്‍ നഗരത്തില്‍ വിശ്വാസികള്‍ വര്‍ധിക്കുമ്പോള്‍ ഓരോ ദിവസവും പ്രത്യേക തരം നിരീക്ഷണ സംവിധാനങ്ങളാണ് തയാറാക്കുന്നത്. 24 മണിക്കൂറും ആകാശത്ത് നിരീക്ഷണ ഹെലികോപ്റ്ററുകള്‍ ഉണ്ടാകും. സെന്‍ട്രല്‍ ഡിസ്ട്രിക്ടും അതിലേക്കുള്ള പാതകളിലെയും ഓരോ ഇഞ്ചും നിരീക്ഷണത്തിന് കീഴിലാകും. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍, റഡാറുകള്‍ എന്നിവ ഈ ഹെലികോപ്റ്ററുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷ, നിരീക്ഷണ ദൗത്യങ്ങള്‍ക്കൊപ്പം മറ്റ് അടിയന്തിര സേവനങ്ങള്‍ക്കും സംവിധാനമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ റോഡുകളിലെ ഗതാഗത കുരുക്കുകള്‍ സംബന്ധിച്ച് നിരീക്ഷണം നടത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button