മുംബൈ: മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. മഹാരാഷ്ട്ര ഹൈക്കോടതിയാണ് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാധ്യമങ്ങള്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്നാണ് മഹാരാഷ്ട്ര ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തോട് മഹാരാഷ്ട്ര ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്ര ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ രേഖകളില്‍ ദളിത് എന്ന പദം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജ് മെശ്രാം എന്നയാള്‍ രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.
ജസ്റ്റിസുമാരായ ബി.പി ധര്‍മ്മാധികാരി, ഇസെഡ് എ ഹഖ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ദളിത് എന്ന പദം ഉപയോഗിക്കുന്നത് വിലക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം പുരോഗമിക്കുകയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ എജിപി ഡി. താക്കറെ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മാധ്യമ വാര്‍ത്തകളിലും നിരോധനം നടപ്പിലാക്കണമെന്ന ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
Post Your Comments