India

രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജില്‍ പരാതിപ്പൊങ്കാല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജില്‍ പരാതിപ്പൊങ്കാല. കേരളത്തിലെ പാര്‍ട്ടിയിലെ നേതൃമാറ്റത്തിനായി മുറവിളി കൂട്ടുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. എന്നാല്‍ സംഭവത്തിലെ രസകരമായ കാര്യമെന്തെന്നാല്‍ രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയം എന്താണെന്ന് പോലും നോക്കാതെയാണ് കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ കമന്റിട്ടത്.

Also Read : രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഉണ്ണിത്താന്റെ മകന്‍, സത്യാവസ്ഥ തുറന്ന് പറഞ്ഞ് അമല്‍

അനുശോചനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളിലും മോദിക്ക് എതിരായ പോസ്റ്റുകളിലും കര്‍ഷക സമരത്തെ കുറിച്ചുള്ള പോസ്റ്റുകളിലുമെല്ലാം പ്രവര്‍ത്തകര്‍ കമന്റിട്ടു കഴിഞ്ഞു. ബുധനാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്ത പ്രസംഗ വീഡിയോയ്ക്കും കമന്റുകള്‍ ഇട്ടിട്ടുണ്ട്. ആയിരക്കണക്കിന് ഷെയറുകള്‍ ലഭിച്ച പോസ്റ്റുകളിലാണ് നേതൃമാറ്റം ഉന്നയിച്ചിരിക്കുന്നത്. മലയാളത്തിലുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button