തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പോസ്റ്റിടുകയും, തന്റെ വോട്ടും പിന്തുണയും ബിജെപിക്കാണെന്ന് കുറിപ്പിടുകയും ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. അമല്‍ ഉണ്ണിത്താനാണ് അച്ഛന്‍ കോണ്‍ഗ്രസിനും താന്‍ ബിജെപിക്കും വോട്ട് ചെയ്യുമെന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെ പിന്തുണച്ചും പ്രതിഷേധം അറിയിച്ചും നിരവധി പേര്‍ രംഗത്തെത്തി.
also read:രാഹുല്‍ ഗാന്ധിയെ ട്രോളി ഉണ്ണിത്താന്റെ മകന്‍, താന്‍ ബിജെപിക്കൊപ്പമെന്നും അമല്‍
ഇപ്പോള്‍ സംഭവത്തിന് വിശദീകരണവുമായി വീണ്ടും എത്തിയിരിക്കുകയാണ് അമല്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട സ്റ്റാറ്റസുകള്‍ തന്റെ അറിവോടെയല്ലെന്നും അമല്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് അമല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ട ഉടന തന്നെ താന്‍ ഡിലീറ്റ് ചെയ്തിരുന്നു. വോട്ട് അവകാശം പോലുമില്ലാത്ത ഞാന്‍ ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് അമല്‍ ചോദിക്കുന്നു. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്, അഭിപ്രായം പറയുമ്പോള്‍ കല്ലെടുത്ത് എറിയരുതെന്നും അമല്‍ പറയുന്നു.
Post Your Comments