
ഭോപാല്‍•ആദിവാസി ബി.ജെ.പി നേതാവും മധ്യപ്രദേശ് ശഹ്ഡോല്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ നരേന്ദ്ര സിംഗ് മറാവി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് അജയ് സിംഗിന്റെ സാന്നിധ്യത്തിലാണ് മറാവി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ബി.ജെ.പി നേതാവും രേവ ജില്ല പഞ്ചായത്ത് പ്രസിഡന്റുമാമായിരുന്ന അഭയ് മിശ്ര കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നതായി അജയ് സിംഗ് പറഞ്ഞു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മറാവിയുടെ തീരുമാനം കോണ്‍ഗ്രസിന് ശക്തി പകരുമെന്നും അജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments