ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ ഇന്ന് വൈകുന്നേരം അറിയാന്‍ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസ്-എം അവകാശവാദം ഉന്നയിച്ചുവെന്നും എന്നാല്‍ അതിലുള്ള ബുദ്ധിമുട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
Also Read : രാജ്യസഭാ തിരഞ്ഞെടുപ്പ്; കെ.എം.മാണിക്ക് സീറ്റ് കൊടുക്കരുതെന്ന് പി.ജെ.കുര്യന്
രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ വൈകിട്ട് ഹൈക്കമാന്‍ഡാണ് പ്രഖ്യാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി എംപി കോണ്‍ഗ്രസ് നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ സീറ്റ് കോണ്‍ഗ്രസ് വിട്ടു നല്‍കില്ലെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ഉപാധികളൊന്നും മുന്നോട്ടുവച്ചിട്ടില്ലെങ്കിലും സീറ്റ് വേണമെന്ന ആവശ്യത്തില്‍ അവര്‍ക്ക് മാറ്റമൊന്നുമില്ല.
Post Your Comments