തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിക്ക് സീറ്റ് കൊടുക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്. തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കരുതെന്നും അദ്ദേഹം എ.ഐ.സിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്കി.
Also Read more: കെ.കരുണാകരനും അബ്ദുൽ നാസർ മഅദനിക്കും സംഭവിച്ച ഗതി കെ.എം.മാണിക്കുമുണ്ടാകുമോ!
സീറ്റിലേക്കായി ആറ് നേതാക്കളുടെ പേരുകളും കത്തില്‍ കുര്യന് മുന്നോട്ട് വച്ചിട്ടുണ്ട്. വി.എം.സുധീരന്, കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം.ഹസന്, പാര്‍ട്ടി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്, ഷാനിമോള്‍ ഉസ്മാന്, എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ, പി.സി. വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് കുര്യന് മുന്നോട്ട് വച്ചത്.
Post Your Comments