ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുട്ടികളുടെ പേരിലുള്ള കല്ലേറ് കേസുകൾ പിൻവലിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സ്പോര്‍ട്സ് കോണ്‍ക്ലേവില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ എളുപ്പം വഴിതെറ്റിക്കാന്‍ സാധിക്കുമെന്നും വാസ്തവമെന്താണെന്ന് അറിയാവുന്നതുകൊണ്ടാണ് കേസുകൾ പിൻവലിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. തന്റെ ദ്വിദിന കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് രാജ്‌നാഥ് സിംഗ് കോണ്‍ക്ലേവില്‍ പങ്കെടുത്തത്.
Read Also: കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ബസ് സർവീസ് ജൂണ്‍ 18 മുതല്‍
അതേസമയം ഭീകരതയും അക്രമവും ഇല്ലാതെ മികച്ച അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സംസ്ഥാനത്തെ കുട്ടികള്‍ക്ക് അര്‍ഹതയുണ്ടെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറയുകയുണ്ടായി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതു പോലെ ജമ്മു കശ്മീരിലെ കുട്ടികള്‍ക്ക് വളരാനാവശ്യമായ അവസരവും സാഹചര്യവും ലഭിക്കണമെന്നും അവർ വ്യക്തമാക്കി.
Post Your Comments