പ്രണബ് മുഖര്‍ജി ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിൽ എതിര്‍പ്പുമായി മകള്‍

ന്യൂഡൽഹി: ആര്‍എസ്എസിന്‍റെ പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നതിൽ എതിർപ്പുമായി മകൾ ശര്‍മിഷ്ഠ മുഖര്‍ജി. തെറ്റായ കഥകള്‍ ഉണ്ടാക്കാന്‍ ബിജെപിക്കും ആര്‍എസ്‌എസിനും പ്രണബ് മുഖര്‍ജി അവസരം നല്‍കരുത് എന്നതായിരുന്നു ശര്‍മിഷ്ഠയുടെ പ്രതികരണം. ആര്‍ എസ് എസ്സിന്‍റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

also read: ആര്‍.എസ്.എസ് ചടങ്ങില്‍ മുഖ്യഅതിഥിയാകാനുള്ള തീരുമാനത്തെ കുറിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി :

അതേസമയം താന്‍ ബിജെപിയില്‍ ചേരുകയാണ് എന്ന ആരോപണത്തെ ശര്‍മിഷ്ഠ നിഷേധിച്ചു. കോണ്‍ഗ്രസിനോടുള്ള വിശ്വാസം കൊണ്ടാണ് താൻ രാഷ്ട്രീയത്തില്‍ എത്തിയതെന്നും, കോണ്‍ഗ്രസ് വിടുന്നതിനേക്കാളും നല്ലത് താന്‍ രാഷ്ട്രീയം നിര്‍ത്തുന്നതാണെന്നും ശര്‍മിഷ്ഠ പ്രതികരിച്ചു. പ്രണബ് മുഖര്‍ജി ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുന്നതില്‍ കോണ്‍ഗ്രസ് വലിയ രീതിയിലുള്ള അതൃപ്തി പ്രകടിപ്പിചെങ്കിലും തനിക്കെന്താണോ പറയാനുള്ളത് അത് ഞാന്‍ നാഗ്പൂരില്‍ പറയും എന്നായിരുന്നു പ്രണബ് മുഖര്‍ജി പ്രതികരിച്ചത്.

Share
Leave a Comment