രജനി ചിത്രം റിലീസ് ചെയ്യുമ്പോള്‍ ലോകത്തിന്റെ ഏത് കോണിലുളളവര്ക്കും കാണാന്‍ പാകത്തിന് ചിത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു തിയേറ്റര്‍ ഉണ്ടാകും. എന്നാല്‍ രജനിയുടെ ഏറ്റവും പുതിയ ചിത്രമായ കാലായാണ് ഈ രാജ്യത്ത് റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി മാറുകയാണ്. ആ റെക്കോര്‍ഡും ഇനി സ്റ്റൈല്‍ മന്നന് സ്വന്തം.
സൗദിയിലെ കാലാ റിലീസാണ് രജനിക്ക് ഈ റെക്കോര്‍ഡ് കൂടി നല്‍കിയത്. ഇതോടെ സൗദിയിലുളള രജനി ആരാധകര്‍ ആഹ്ലാദത്തിലാണ്. ഏതാനും നാളുകള്‍ക്ക് മുന്‍പാണ് സൗദിയില്‍ സിനിമ പ്രദര്‍ശനം ആരംഭിച്ചത്. ഇതിന് മുന്നോടിയായി അത്യാധുനിക സജ്ജീകരണങ്ങളുള്ള തിയേറ്ററുകളും ഇവിടെ പണികഴിപ്പിച്ചിരുന്നു. സിനിമ കാണാന്‍ ഒട്ടേറെ പ്രേക്ഷകര്‍ എത്തുന്നുണ്ടെന്നാണ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്.
രജനിയുടെ കാലാ റിവ്യൂ കാണാം.
Post Your Comments