തിരുവനന്തപുരം•കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തല്‍. ബി.ജെ.പിയില്‍ അംഗമാകാന്‍ രാജ്യസഭാ അംഗത്വവും സഹമന്ത്രി സ്ഥാനവും സുധാകരന്‍ ചോദിച്ചതായും ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം വെളിപ്പെടുത്തി. ഈ വിലപേശല്‍ പരാജയപ്പെട്ടത് കൊണ്ടാണ് സുധാകരന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നതെന്നും പ്രദീപ് പറഞ്ഞു.
ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകരന്‍ നീക്കം നടത്തുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം നല്‍കിയില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്ന സൂചന പരോക്ഷമായി സൂചന നല്‍കുന്നത് കെ. സുധാകരന്റെ പ്രസ്താവനകളില്‍ നിന്ന് മനസിലാകുന്നുണ്ടെന്നും പ്രദീപ് പറഞ്ഞു.
കെ. സുധാകരന്‍ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി സി.പി.എം നേതാവ് പി. ജയരാജന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചെന്നൈയില്‍ വച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കെ. സുധാകരന്‍ കൂടിക്കാഴ്ച നടത്തി എന്നായിരുന്നു പി. ജയരാജന്റെ വെളിപ്പെടുത്തല്‍. ബി.ജെ.പിയിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നതായി സുധാകരന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അതിനിടെ പ്രദീപ് വട്ടിപ്രം കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിട്ടുണ്ട്. കണ്ണൂരിലെ ചില നേതാക്കള്‍ വര്‍ഷങ്ങളായി നടത്തുന്ന ഏകാധിപത്യവും അഴിമതിയും വെട്ടിനിരത്തലും കണ്ട് മനംമടുത്താണ് രാജിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി
Post Your Comments