കൊച്ചി: അഡ്വക്കേറ്റ് ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നോട്ടീസ്. പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞതിന് ശേഷം ജഡ്ജിക്കും കോടതിക്കുമെതിരെ ആളൂര്‍ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് അഭിഭാഷകന് നല്കിയ പരാതി നേരത്തെ ഹെെക്കോടതിക്ക് കെെമാറിയിരുന്നു. ഈ പരാതി ഹര്‍ജിയായി പരിഗണിച്ചാണ് കോടതി ആളൂരിനോട് വിശദീകരണം തേടിയിരിക്കുന്നത്. അതേസമയം, ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നേടി മറ്റൊരു അഭിഭാഷകന് അഡ്വക്കറ്റ് ജനറലിന് നല്തിയ അപേക്ഷയിലും എ.ജി അനുമതി നല്‍കിയിട്ടുണ്ട്.
Read Also: ഈ രാജ്യത്ത് ആദ്യം റിലീസ് ചെയ്യുന്ന ഇന്ത്യന്‍ സിനിമയായി കാലാ
Post Your Comments