ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ ബന്ദിപ്പൂര ജില്ലയിലെ സൈനിക പോസ്റ്റിനും പൊലീസ് സ്റ്റേഷനും നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് സൈനികര്‍ക്ക് പരിക്ക്. ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ തീവ്രവാദികള്‍ ക്യാംപിലേക്ക് വെടിവെക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം.ഗ്രനേഡ് ലോഞ്ചറുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് സൂചന. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. അതേസമയം, ആക്രമണത്തിന് മണിക്കൂറുകള്‍ മുൻപ് ഭീകരർ സൈനിക വാഹനം തകര്‍ത്തിരുന്നു. കൂടാതെ സൈനികരുടെ കയ്യില്‍ നിന്നും ആയുധങ്ങള്‍ തട്ടിയെടുക്കാനും ശ്രമിച്ചിരുന്നു.
Read Also: റഷ്യയുമായി 39000 കോടിയുടെ ആയുധ കരാര്‍ നടപ്പാക്കാന്‍ ഇന്ത്യ
Post Your Comments