ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എസ് 400 ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്‍മാറില്ലെന്ന് ഇന്ത്യ. 39000 കോടി രൂപയുടെ കരാറാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.ഇന്ത്യ റഷ്യയുമായി നടത്തുന്ന കരാറിനെതിരെ അമേരിക്ക ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ആയുധ കരാര്‍ സംബന്ധിച്ച് അവസാന വട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും അമേരിക്കയുടെ ഭാഗത്ത് നിന്നുമുള്ള എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
ഇന്ത്യ ഇത്തരത്തില്‍ നടത്തുന്ന സൈനിക സഹകരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പലപ്പോഴായി അമേരിക്കയുമായി ചര്‍ച്ച ചെയ്തിരുന്നതാണെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നതിന് നിയപരമായ തടസം അമേരിക്ക ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യയുമായുള്ള ഇടപാടില്‍ അത് ബാധകമല്ലെന്നും മന്ത്രി അറിയിച്ചു.
മറ്റ് മിസൈലുകളെ കൃത്യമായ രീതിയില്‍ തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക മിസൈലാണ് ട്രൈയംഫ് മിസൈലുകള്‍. ആധുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇരു രാജ്യങ്ങളുടെയും പ്രധാന മന്ത്രിമാരുടെ കൂടികാഴ്ച്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
Post Your Comments