ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്‌റെ മരണം സംബന്ധിച്ച കേസില്‍ ഭര്‍ത്താവ് ശശി തരൂര്‍ വിചാരണ നേരിടേണ്ടി വരും. ഇത് സംബന്ധിച്ച് കോടതി ഉത്തരവിറക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ കുറ്റപത്രം കോടതി സ്വീകരിച്ചിട്ടുണ്ട്.വിചാരണയ്ക്കായി ജൂലൈ ഏഴിന് ശശി തരൂര്‍ ഹാജരാകണം. ഇതു സംബന്ധിച്ച നോട്ടീസ് ശശി തരൂരിന് കോടതി അയയ്ക്കുകയും ചെയ്തു.കേസില്‍ ഇദ്ദേഹത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇത് വിവരിക്കുന്ന 300 പേജുള്ള കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
സുനന്ദ ശശി തരൂരിനയച്ച മെയിലും മറ്റ് സന്ദേശങ്ങളും മരണ മൊഴിയായി കണക്കാക്കുമെന്ന് പൊലീസ് മുന്‍പ് അറിയിച്ചിരുന്നു.ആല്‍പ്രാക്‌സ് എന്ന് പേരുള്ള ഗുളികകള്‍ സുനന്ദ മരിച്ചു കിടന്ന മുറിയില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇവര്‍ക്കിടയില്‍ കലഹമുണ്ടായിരുന്നെന്നും നിരാശ മൂലമാണ് സുനന്ദ മരിച്ചതെന്നും പൊലീസ് കോടതിയെ അറിയിച്ചു. വിമാന യാത്രയ്ക്കിടെ ഇവര്‍ പരസ്പരം കലഹിച്ചതായും കുറ്റപത്രത്തില്‍ വിവരിക്കുന്നുണ്ട്.
Post Your Comments