Gulf

സൗദിയെ വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുത്തിയത് പാട്രിയറ്റ്

റിയാദ് : ഒരു പക്ഷെ സൗദിയെ ചുട്ടുചാമ്പലാക്കിയേക്കാവുന്ന വന്‍ ദുരന്തത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചത് പാട്രിയറ്റ് എന്ന ബാലിസ്റ്റിക് മിസൈല്‍. സൗദി അറേബ്യയിലെ മദീന പ്രവിശ്യയില്‍ പെട്ട വ്യാവസായിക നഗരം യാമ്പുവിലേക്ക് ഹൂതി വിമതര്‍ തൊടുത്തുവിട്ട സൗദിയുടെ പാട്രിയറ്റ് മിസൈല്‍ തകര്‍ത്തു. പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കല്‍ ഫാക്ടറികളും പ്രവര്‍ത്തിക്കുന്ന ചെങ്കടല്‍ തീര നഗരമായ യാമ്പുവില്‍ തുറമുഖം ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ മിസൈല്‍ ആക്രമണം.

യെമനില്‍ നിന്നെത്തിയ മിസൈല്‍ അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനം പാട്രയറ്റിന്റെ സഹായത്തോടെ സൗദി എയര്‍ ഡിഫന്‍സ് വിഭാഗം തകര്‍ക്കുകയായിരുന്നു. സ്‌കഡ് വിഭാഗത്തില്‍പെട്ട മിസൈല്‍ യെമനില്‍ നിന്നു കുതിച്ചുയര്‍ന്ന നിമിഷം തന്നെ കണ്ടെത്തി തകര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു ആക്രമണം.

സൗദിയിലെ നിരവധി നഗരങ്ങള്‍ക്കു നേരെ നേരത്തെയും മിസൈല്‍ ആക്രണം നടന്നിട്ടുണ്ട്. നജ്റാന്‍, ജിസാന്‍, റിയാദ് എന്നിവിടങ്ങളിലേക്കും മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ മിസൈലുകളും പാട്രിയറ്റിന്റെ സഹായത്തോടെ തകര്‍ത്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ റിയാദിലെ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് യെമന്‍ വിമതരായ ഹൂതികള്‍ വിക്ഷേപിച്ച മിസൈലും തകര്‍ത്തിരുന്നു.

ഒന്നാം ഗള്‍ഫ് യുദ്ധകാലത്താണ് സ്‌കഡ് മിസൈലും പാട്രിയറ്റും കേള്‍ക്കാന്‍ തുടങ്ങിയത്. യുദ്ധത്തിനു അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന റഷ്യയും അമേരിക്കയും തന്നെയാണ് ഈ രണ്ടു ആയുധങ്ങളും ഗള്‍ഫ് രാജ്യങ്ങളിലും എത്തിച്ചത്. സ്‌കഡ് ആക്രമിക്കാനുള്ളതാണെങ്കില്‍ പാട്രിയറ്റ് ആക്രമണത്തെ പ്രതിരോധിക്കാനുള്ളതാണ്. സ്‌കഡ് റഷ്യന്‍ ടെക്‌നോളജിയാണ്, പാട്രിയറ്റ് അമേരിക്കയുടെ ഉല്‍പന്നവും.

പാട്രിയറ്റ് എന്നാല്‍ കരയില്‍ നിന്നു വായുവിലേക്ക് തൊടുക്കാവുന്ന പ്രതിരോധ ബാലസ്റ്റിക് മിസൈലാണ്. അമേരിക്കയാണ് ഈ മിസൈല്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് അമേരിക്കയുടെ സഖ്യത്തിലെ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം കൊണ്ടുവന്നു. 1981 ലാണ് പാട്രിയറ്റ് പുറത്തുവരുന്നത്. 20 മുതല്‍ 30 ലക്ഷം ഡോളര്‍ വരെയാണ് ഇതിന്റെ നിര്‍മാണ ചെലവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button