കശ്മീര്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ സേനയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ വന്നതോടെ വെടിനിര്‍ത്തലിന് അപേക്ഷയുമായി പാക്കിസ്ഥാനെത്തി.
രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് കശ്മീരിലെ അഖ്‌നൂര്‍ സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഇന്ത്യയുടെ രണ്ട് ജവാന്മാര്‍ വീരമൃത്യൂ വരിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ പാക് റേഞ്ചേഴ്സ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് പറഞ്ഞിരുന്നു.
read also: അതിര്‍ത്തിയില്‍ സമാധാന ആഹ്വാനവുമായി ഇന്ത്യ- പാക്ക് സേന
ഇതിന് പ്രതികാരമായിട്ടായിരുന്നു ബിഎസ്എഫിന്റെ പ്രത്യാക്രമണം. പാക് ഔട്ട് പോസ്റ്റുകള്‍ ബിഎസ്എഫിന്റെ ചുണക്കുട്ടികള്‍ തകര്‍ത്തെറിഞ്ഞു. തന്ത്രപ്രധാന മേഖലയിലടക്കം കനത്ത നഷ്ടങ്ങള്‍ നേരിട്ട പാകിസ്ഥാന്‍ ഒടുവില്‍ വെടിനിര്‍ത്തലിനപേക്ഷിക്കുകയും,ഫ്‌ലാഗ് മീറ്റിനായി ഇന്ത്യന്‍ സേനയെ ക്ഷണിക്കുകയുമായിരുന്നു.
Post Your Comments