ജമ്മു: ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയും പാക്കിസ്ഥാന് സേനയും തമ്മില്‍ ജമ്മു അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഉടമ്പടിയായി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നാലു പൗരന്മാരും ഒരു ബിഎസ്എഫ് ജവാനും അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമാധാനത്തിനായുള്ള ഈ നീക്കം.
പുര, അര്‍ണിയ, ബിസ്നാഹ് മേഖലകളിലെ പാക്ക് കേന്ദ്രങ്ങളില്‍ നിന്നാണ് അന്ന് വെടിവെയ്പ്പ് ഉണ്ടായതെന്നാണ് സൂചന. സംഭവത്തില്‍ പത്തു ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇരു കൂട്ടരും സമാധാനം പാലിക്കുമെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നുമാണ് ഉടമ്പടിയെന്നും ബിഎസ്എഫ് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments