Latest NewsInternational

എഫ് 16 വിമാനം വെടിവെച്ചിട്ട സംഭവം; വിമാന നിര്‍മ്മാണ കമ്പനി പാക്കിസ്ഥാന്റെ വാദം തള്ളി

ന്യൂഡല്‍ഹി: പാക് അതിര്‍ത്തി കടന്നെത്തിയ എഫ് 16 വിമാനം ജമ്മുകശ്മീരില്‍ വെടിവെച്ചിട്ടെന്നുള്ള ഇന്ത്യയുടെ അകവാശ വാദം തെറ്റാണെന്നും ഇതിനെതിരെ വിമാന നിര്‍മ്മാണ കമ്പനി നിയമ നടപടിയിലേക്ക് നീങ്ങുകയാണെന്നുമുള്ള പാക് വാദം തള്ളി വിമാന കമ്പനി രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രചാരം കിട്ടിയ ഈ വാര്‍ത്ത ഉന്നത ഉദ്യോഗസ്ഥര്‍ പോലും വലിയ തോതില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ അവസരത്തിലാണ് വിമാന നിര്‍മ്മാണ കമ്പനി തിരുത്തുമായി രംഗത്തെത്തിയത്.

വാര്‍ത്ത ഷെയര്‍ ചെയ്ത പാക് സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ ഡാനിയല്‍ ഗിലാനിയുടെ ട്വീറ്റിന് നല്‍കിയ മറുപടിയില്‍ വിമാന നിര്‍മ്മാതാക്കളായ ലൊക്കീഡ് മാര്‍ട്ടിന്റെ ഇന്ത്യന്‍ ഉപകമ്പനി അധികൃതര്‍ നല്‍കിയ മറുപടിയിലാണ് നടപടി വാര്‍ത്ത തള്ളുന്നത്. യാതൊരു നിയമ നടപടിയും ഇന്ത്യക്കെതിരെ ഇല്ലെന്ന മറുപടി എഫ് 16 കമ്പനി നല്‍കിയതോടെ പാക് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ട്വീറ്റ് പിന്‍വലിച്ച് വിശദീകരണ കുറിപ്പിട്ടു. വെബ്‌സൈറ്റില്‍ നിന്ന് എടുത്ത വാര്‍ത്ത തെറ്റായി ട്വീറ്റ് ചെയ്തില്‍ ക്ഷമ ചോദിച്ചാണ് ദാനിയല്‍ ഗിലാനിയുടെ മറുപടി.

കരാര്‍ പ്രകാരം ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമെ എഫ് 16 വിമാനങ്ങള്‍ പാകിസ്ഥാന് ഉപയോഗിക്കാന്‍ കഴിയു. ഈ നിബന്ധന ലംഘിച്ച് പാകിസ്ഥാന്‍ എഫ് 16 വിമാന അതിര്‍ത്തികടന്ന് ആക്രമണത്തിന് ഉപയോഗിച്ചെന്നാണ് ഇന്ത്യയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button