ന്യൂഡല്‍ഹി: കാര്‍ മോഷ്ടാക്കളെന്നു സംശയിക്കുന്ന മൂന്നംഗ സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ജയ്പൂര്‍ സ്വദേശി നൂര്‍ മുഹമ്മദ്(45) ആണ് മരിച്ചത്. കുല്‍ദീപ് എന്നൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മൂന്നാമൻ രക്ഷപെട്ടു.
Read Also: യുഎഇയിൽ പുണ്യമാസത്തിന്റെ തുടക്കത്തിൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടത് നിരവധിപേർ
ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്.യു.വി മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കണ്ടെത്തിയത്. പരിശോധനക്കൊടുവില്‍ കാറിനടുത്തെത്തിയ പൊലീസ് സംഘം മോഷ്ടാക്കള്‍ കാറെടുക്കാനെത്തുന്നത് വരെ മറഞ്ഞുനിന്നു. മൂവരും എത്തിയതോടെ ചാടി വീണ പൊലീസുകാര്‍ക്കു നേരെ സംഘം വെടിയുതിര്‍ത്തു. തുടര്‍ന്ന് പൊലീസ് തിരിച്ചും വെടിവെച്ചു. വെടിവെപ്പില്‍ നൂര്‍ മുഹമ്മദിന് നെഞ്ചില്‍ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments