തിരുവനന്തപുരം: കുറ്റവാളികളായ പൊലീസുകാരോട് എങ്ങനെ പെരുമാറണമെന്ന് വ്യക്തമാക്കി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റകൃത്യത്തില്‍ പങ്കാളികളാകുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അത്തരത്തില്‍ ഒരു പ്രവര്‍ത്തി ഉണ്ടായാല്‍ മാത്രമേ ഇനിയുള്ളവരും നന്നാവുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : ആര്‍.എസ്.എസിനെ നിപാ വൈറസുമായി താരതമ്യപ്പെടുത്തി സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
എല്‍ഡിഎഫിന്റെ കാലത്തും യുഡിഎഫ് കാലത്തും കസ്റ്റഡിമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് കാലത്ത് അത്തരം പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ പൊലീസിനെ നിയന്ത്രിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ രീതിയോട് സിപിഐ എമ്മിന് മതിപ്പാണുള്ളതന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെവിനെ കാണാതായ പരാതി അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചുള്ള ചോദ്യത്തോട് കൊച്ചിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ്, എസ്എന്‍ഡിപി, ധീവരസഭ, കെപിഎംഎസ് തുടങ്ങിയ സംഘടനകളും എല്‍ഡിഎഫിനനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments