Gulf

വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് കര്‍ശന നിബന്ധനകള്‍

 

 

കുവൈറ്റ് സിറ്റി: വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് കുവൈറ്റ് ഗതാഗതമന്ത്രാലയം നിബന്ധനകള്‍ കര്‍ശനമാക്കുന്നു. രാജ്യത്ത് വാഹനത്തിരക്ക് വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് ജനറല്‍ ട്രാഫിക് വിഭാഗം കര്‍ശനമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് പ്രധാനമായും മൂന്നു നിബന്ധനകളാണുള്ളത്. സര്‍വകലാശാലാ ബിരുദം വേണം, കുറഞ്ഞത് 600 ദിനാര്‍ മാസശമ്പളം വേണം, ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുവൈറ്റില്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷമെങ്കിലും താമസിച്ചിരിക്കണം എന്നിവയാണവ. അര്‍ഹതയില്ലാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല എന്ന കര്‍ശന നിര്‍ദേശമാണ് ഗതാഗതവിഭാഗം ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്.

ഇതനുസരിച്ച്, അനര്‍ഹരായ 1400 വിദേശികളുടെ ലൈസന്‍സ് ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ടാക്‌സി ഡ്രൈവര്‍മാരാണെങ്കിലും നിബന്ധനകളില്‍ ഇളവില്ലെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു. രാജ്യത്ത് നിലവിലുള്ള ടാക്‌സികളുടെ എണ്ണം കുറയ്ക്കാനാണ് അധികൃതരുടെ തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button