ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്കായി വന്‍ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍. രാജ്യത്തെ 50 കോടി ജനങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തയാറാക്കുന്നത്. വാര്‍ദ്ധക്യ പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രസവ ആനുകൂല്യം എന്നിവയാണ് നിലവില്‍ പരിഗണനയിലുള്ളത്.
അതേസമയം കഴിഞ്ഞ ബജറ്റില്‍ വാര്‍ഷിക ചെലവ് ഒരു ലക്ഷം കോടി രൂപ ചെലവ് വരുന്ന മോദി കെയര്‍ എന്നപേരില്‍ ആരോഗ്യ പരിരക്ഷ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെ പങ്കാളത്തത്തോടെയാണ് മോദി കെയര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ ബാധ്യത പദ്ധതി വരുത്തിവെയ്ക്കുമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.
Post Your Comments