India

സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിറ്റ് ‘അപ്രത്യക്ഷമായി’

തിരുവനന്തപുരം : വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിറ്റ് നേരത്തേക്ക് അപ്രത്യക്ഷമായി. തിരുവന്തപുരത്തുനിന്നും ശനിയാഴ്ച ഉച്ച കഴിഞ്ഞു അഞ്ചു ദിവസത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി മൗറീഷ്യസിലേക്ക് മന്ത്രി പുറപ്പെട്ടത്. വിവിഐപി വിമാനം ‘മേഘ്ദൂതി’നാണു 14 മിനിറ്റ് നേരത്തേക്ക്
എയർ ട്രാഫിക് കണ്‍ട്രോൾ റൂമുമായി ബന്ധം നഷ്ടമായത്. വിമാനം മൗറീഷ്യസിന്റെ വ്യോമ പരിധിയിലേക്കു പ്രവേശിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഇക്കാര്യം എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു.

Image result for sushma swaraj plane

ഡൽഹി–തിരുവനന്തപുരം–മൗറീഷ്യസ് വഴി ദക്ഷിണാഫ്രിക്കയിലേക്കായിരുന്നു വിദേശകാര്യമന്ത്രിയുടെ യാത്ര. വിമാനം മൗറീഷ്യസിന്റെ വ്യോമപരിധിയിൽ പ്രവേശിച്ചതിനു പിന്നാലെ 4:44 മുതൽ 4:58 വരെ മാലി എയർ ട്രാഫിക് കൺട്രോൾ റൂമിനു വിമാനവുമായി ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനവുമായി അവസാനം ബന്ധം പുലർത്തിയ ചെന്നൈ എയർ ട്രാഫിക് കൺട്രോൾ റൂമിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇക്കാര്യം എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു.

Image result for sushma swaraj

വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട കാര്യം മൗറീഷ്യസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയും ഇക്കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുക്കുകയും ചെയ്യുമ്പോൾ നൽകുന്ന ‘ഇൻസെർഫ’ അലാമും നൽകി. വിമാനം കാണാതാകുമ്പോൾ നൽകുന്ന മൂന്നു മുന്നറിയിപ്പുകളിൽ ആദ്യത്തേതാണിത്. വൈകുന്നേരം 4:44നാണ് ഈ അലാം നൽകിയത്. ആശങ്ക വളരുന്നതിനിടെ 4:58ന് പൈലറ്റ് മൗറീഷ്യസ് എയർ ട്രാഫിക് കൺട്രോൾ റൂമിലേക്കു സന്ദേശം അയച്ചതോടെ ആശങ്ക അകന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button