തിരുവനന്തപുരം•കെവിന്‍ കേസില്‍ ഉള്‍പ്പെട്ട എ.എസ്.ഐ ബോധപൂര്‍വ്വം പ്രതികളെ സഹായിക്കുകയായിരുന്നുവെന്നും എ.എസ്.ഐക്ക് മുന്‍ മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്‍. കേസില്‍ വീഴ്ചവരുത്തിയ പൊലീസുകാരെ സര്‍ക്കാര്‍ പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ മുതലെടുപ്പിനായി മുഖ്യമന്ത്രി പിണറായി വിജയനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ചെങ്ങന്നൂരില്‍ നേട്ടമുണ്ടാക്കാന്‍ എ.എസ്.ഐ കോണ്‍ഗ്രസുമായി ഒത്തുകളിക്കുകയായിരുന്നു. ഭരണം മാറിയെന്ന് മനസിലാക്കാത്ത ചില ഉദ്യോഗസ്ഥര്‍ പൊലീസിലുണ്ട്. കുത്തക പത്രങ്ങളും മാധ്യമങ്ങും കേസ് രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമ ജഡ്ജിമാരല്ല വിധികര്‍ത്താകളെന്നതിന്‍റെ താക്കീതാണ് ചെങ്ങന്നൂരിലെ ഇടതുമുന്നണി വിജയം. അത് മാധ്യമ ജഡ്ജിമാര്‍ക്കും പാഠമാകണം. കെവിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ സര്‍ക്കാര്‍ പിന്തുണക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Post Your Comments