തൃശൂര്‍: ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ വമ്പന്‍ പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുകയാണ് ഹൈന്ദവ നേതൃത്വം. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്ദിരിയണമെന്ന് ഹൈന്ദവ നേതൃത്വം അറിയിച്ചു. ക്ഷേത്ര ഭൂമിയും സ്വത്തുക്കളും കൈയടക്കുകയും അന്യാധീനപ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും നേതൃത്വം അഭിപ്രായപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന നേതൃസമ്മേളനത്തിലാണ് ഇത്തരത്തില്‍ പ്രതികരണം ഉണ്ടായത്. പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ സന്യാസിവര്യനും പ്രബുദ്ധ കേരളം പത്രാധിപരുമായ സ്വാമി നന്ദാത്മജാനന്ദയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളുടെയും സ്ഥിതി ശോചനീയമാണ്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം, കോട്ടപ്പടി മല്ലീശ്വരന്‍ കോവില്‍, ഒറ്റപ്പാലം ചാത്തന്‍ കണ്ടര്‍ക്കാവ്, പനമരം ലവകുശക്ഷേത്രം എന്നിവ സര്‍ക്കാര്‍ കൈയടക്കി. കാസര്‍കോട് മല്ലം ക്ഷേത്രം, പാലക്കാട് മൂത്താന്‍തറ കര്‍ണ്ണകിയമ്മന്‍ ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം തുടങ്ങിയവ ഏതുനിമിഷവും കൈയേറുമെന്നഅവസ്ഥയിലാണ്. തൃശൂരിലെ തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളും ഈ ഭീഷണിയിലാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ണ്ടിക്കാട്ടി.
read also: അടഞ്ഞു കിടക്കുന്ന ക്ഷേത്രം സ്വപ്നം കണ്ടാല്‍; അതിന്റെ അര്‍ത്ഥം
വിശ്വാസികളല്ലാത്തവര്‍ ഭരണസമിതിയില്‍ എത്തി ക്ഷേത്രങ്ങളെ സംഘര്‍ഷ ഭൂമിയാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിയമസഭയില്‍ ടിവി രാജേഷ് അവതരിപ്പിച്ച സ്വകാര്യബില്‍ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ വരുതിയിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമം നടത്താത്ത ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളുടെ നിലവിലുള്ള ഭൂമികള്‍ കൂടി മറ്റാവശ്യങ്ങള്‍ക്ക് പാട്ടത്തിന് നല്‍കുന്നു. കണ്ണൂരില്‍ ക്ഷേത്രഭൂമിയില്‍ പെട്രോള്‍ പമ്ബിന് അനുമതി നല്‍കിയത് ഇതിനുദാഹരണമാണെന്ന് സമ്മേളനം വിലയിരുത്തി. സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ നിലപാടുകള്‍ തുടരുന്നപക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സമ്മേളനം വ്യക്തമാക്കി.
ഹൈന്ദവ ആരാധനാലയങ്ങളേയും വിശ്വാസങ്ങളേയും അപമാനിക്കുന്ന പ്രവണത വര്‍ധിക്കുന്നതില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. ക്ഷേത്ര വിശ്വാസികളല്ലാത്തവര്‍ ഭരണസമിതികളില്‍ കടന്നുവന്ന് ക്ഷേത്രങ്ങളെ സംഘര്‍ഷഭൂമിയാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിയമസഭയില്‍ ടി.വി. രാജേഷ് അവതരിപ്പിച്ച സ്വകാര്യ ബില്‍ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ വരുതിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമം നടത്താത്ത ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളുടെ നിലവിലുള്ള ഭൂമികള്‍ കൂടി മറ്റാവശ്യങ്ങള്‍ക്ക് പാട്ടത്തിന് നല്‍കുന്നു. കണ്ണൂരില്‍ ക്ഷേത്രഭൂമിയില്‍ പെട്രോള്‍ പമ്ബിന് അനുമതി നല്‍കിയത് ഇതിനുദാഹരണമാണെന്ന് സമ്മേളനം വിലയിരുത്തി. സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ നിലപാടുകള്‍ തുടരുന്നപക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സമ്മേളനം വ്യക്തമാക്കി.
Post Your Comments