Devotional

അടഞ്ഞു കിടക്കുന്ന ക്ഷേത്രം സ്വപ്നം കണ്ടാല്‍; അതിന്റെ അര്‍ത്ഥം

സ്വപ്നങ്ങള്‍ വരാന്‍ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നതാണെന്ന വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ സന്തോഷകരവും അല്ലാത്തതുമായ സ്വപ്നങ്ങള്‍ കാണുമ്പോള്‍ ചിലര്‍ പരിഭ്രമിക്കുന്നു. ജീവിതത്തില്‍ അടുത്തിടെ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ് നമ്മള്‍ സ്വപ്നം കാണുന്നതെന്ന് പലരും വിശ്വസിക്കുന്നു. പലപ്പോഴും നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങളെയാണ് സ്വപ്‌നങ്ങളായി നമ്മള്‍ കാണുന്നത്. എന്നാല്‍ ജ്യോതി ശാസ്ത്രരമായി പറഞ്ഞാല്‍ നമ്മള്‍ കാണുന്ന പല സ്വപ്‌നങ്ങളും ഫലിയ്ക്കാന്‍ സാധ്യത ഉള്ളതാണ്. സ്വപ്‌നം കാണുന്ന സമയം അനുസരിച്ചായിരിക്കും സ്വപ്‌നങ്ങള്‍ ഫലിയ്ക്കുമോ ഇല്ലയോ എന്ന് പറയുന്നത്.

നല്ലതും ചീത്തയുമായ പല കാര്യങ്ങളും നമ്മള്‍ സ്വപ്നം കാണാറുണ്ട്‌ . എന്നാല്‍ ചില സ്വപ്‌നങ്ങള്‍ വ്യഖ്യാനിക്കാന്‍ പലര്‍ക്കും കഴിയാറില്ല. അടഞ്ഞു കിടക്കുന്ന ക്ഷേത്രം അത്തരത്തില്‍ ഒന്നാണ്. ക്ഷേത്രം സ്വപ്‌നം കാണാറുള്ളവരാണോ നിങ്ങള്‍. എങ്കില്‍ അറിയേണ്ട കാര്യങ്ങള്‍ . ക്ഷേത്രത്തിലേക്ക് പോകുന്നതായി സ്വപ്‌നം കാണുക യാണെങ്കില്‍ കാര്യങ്ങളെല്ലാം ഉത്തമം എന്നാണ് വിശ്വാസം. എന്നാല്‍ അടഞ്ഞു കിടക്കുന്ന ക്ഷേത്രമാണ് സ്വപ്നത്തിലെങ്കില്‍ കാര്യങ്ങളെല്ലാം പരാജയത്തിലേക്ക് പോകുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമെന്നാണ് വിശ്വാസം. മൂന്നു മണിയ്ക്കും ആറ് മണിയ്ക്കും ഇടയില്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ഫലിയ്ക്കുമെന്നു പൊതുവേ പറയാറുണ്ട്‌. രാത്രി 12-നും 3-നും ഇടയ്ക്ക് കാണുന്ന സ്വപ്‌നം ഫലിയ്ക്കാനുള്ള സമയം മൂന്ന് മാസമാണ്. ഇത്തരം സ്വപ്‌നങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ഫലവത്താകുമെന്നാണ് ശാസ്ത്രം. രാത്രി 9 മണിയ്ക്കും 12 മണിയ്ക്കും ഇടയില്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിയ്ക്കാനുള്ള സമയം ആറ് മാസമാണ്. രാത്രി 9 മണിയ്ക്ക് മുന്‍പ് കാണുന്ന സ്വപ്‌നങ്ങള്‍ 1 വര്‍ഷത്തിനകം ഫലിയ്ക്കും.

എന്നാല്‍ മാനസിക സംഘര്‍ഷം മനസ്സില്‍ വെച്ച് കിടക്കുന്നവര്‍ കാണുന്ന പല സ്വപ്‌നങ്ങളും ഫലിയ്ക്കുകയില്ല. മറ്റൊരു കാര്യം അത്തരം സംഘര്‍ഷങ്ങളില്‍ കിടക്കുന്നവര്‍ക്ക് കാണുന്ന പല സ്വപ്‌നങ്ങളും ഓര്‍മ്മയില്‍ ഉണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button