ദുബായ് : യു.എ.ഇയില്‍ കാലഹരണപ്പെട്ട വാഹനങ്ങളുടെ ലൈസന്‍സ് കണ്ടെത്താന്‍ ഇനി മുതല്‍ സ്മാര്‍ട്ട് കാമറകള്‍. അജ്മാന് റോഡിലാണ് ഇത്തരത്തിലുള്ള കാമറ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ഈ സംവിധാനം നിലവില്‍ വരുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.
ദൂരെ നിന്ന് വരുന്ന വാഹനങ്ങളെ ഈ കാമറാ സംവിധാനം ഉപയോഗിച്ച് സ്കാന്‍ ചെയ്യും. വാഹനത്തിന്റെ ലൈസന്‍സ് കാലഹരണപ്പെട്ടുവെങ്കില്‍ അതില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഉടന്‍ തന്നെ ഈ വാഹനം പൊലീസിന് കസ്റ്റഡിയിലെടുക്കാം.
യു.എ.ഇയിലെ എല്ലാ പ്രധാന പാതകളിലും ഇത്തരത്തിലുളള കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ജനറല്‍ പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖാലിദ് മൊഹമ്മദ് അല്‍ നുആമി അറിയിച്ചു. വാഹന ലൈസന്‍സ് പുതുക്കിയെടുക്കാത്ത വാഹനങ്ങള്‍ സ്മാര്‍ട്ട് കാമറ ഉപയോഗിച്ച് പിടികൂടുകയാണെങ്കില്‍ 500 ദിര്‍ഹം പിഴ അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസത്തിനു ശേഷം വാഹനം കണ്ടുകെട്ടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments