India

സ്വന്തം പേരിന് നടുവില്‍ അമ്മയുടെ പേര്, ഇന്ത്യയില്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്

ന്യൂഡല്‍ഹി: എപ്പോഴും പേരിനൊപ്പം അച്ഛന്റെ പേര് രണ്ടാമതായി നല്‍കുന്നതാണ് കണ്ടിരിക്കുന്നത്. എന്നാല്‍ ഒരു പെണ്‍കുട്ടി തന്റെ അമ്മയുടെ പേര് രണ്ടാമതും അച്ഛന്റെ പേര് മൂന്നാമതുമായാണ് നല്‍കിയത്. വിദേശത്ത് താമസമാക്കിയ ഇവര്‍ ഇന്ത്യയില്‍ മടങ്ങി എത്തിയപ്പോള്‍ പേര് മൂലം അനുഭവിക്കേണ്ട് വന്ന ബുദ്ധിമുട്ടുകള കളെകുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പെണ്‍കുട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത വീടായിരുന്നു തങ്ങളുടേത്. അമ്മ നൈറ്റ് ഷിഫ്റ്റിന് ജോലിക്ക് പോകുമ്പോള്‍ വീട്ട് ജോലികള്‍ ചെയ്തിരുന്നത് അച്ഛനാണ്. ഇതിലൊന്നും ആര്‍ക്കും യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് തനിക്കും അനുജത്തിക്കും പേരിട്ടപ്പോള്‍ തങ്ങളുടെ പേരിന് ശേഷം രണ്ടാമത് അമ്മയുടെ പേരും മൂന്നാമത് അച്ഛന്റെ പേരുമാണ് നല്‍കിയത്. വീട്ടില്‍ അച്ഛനും അമ്മയും തങ്ങള്‍ക്ക് ഒരുപോലെയായിരുന്നു, അതിനാലാണ് ഇത്തരത്തില്‍ പേര് സ്വീകരിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

read also: ചൈനയെ പിന്തള്ളി ഇന്ത്യ വന്‍ ശക്തിയായി ഉയര്‍ന്നു : ലോകശക്തി രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ

11-ാം വയസില്‍ ഇന്ത്യയില്‍ എത്തിയപ്പോഴാണ് പേര് പ്രശ്‌നമായത്. തന്റെ പഠനത്തെ പോലും പേര് കാര്യമായി ബാധിച്ചു. പേരിന് നടുവിലുള്ള അമ്മയുടെ പേരായ ലത എന്നതാണ് അധ്യാപകരും മറ്റും പല ഫോമുകളിലും പിതാവിന്റെ പേരിന്റെ സ്ഥാനത്ത് പൂരിപ്പിച്ചത്. ഇത്തരത്തില്‍ തന്റെ നിരവധി അപേക്ഷകളും മറ്റും തള്ളപ്പെട്ടുവെന്ന് പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തുടര്‍ന്ന് അച്ഛന്‍ സ്‌കൂളിലെത്തി പേര് മാറ്റാനുള്ള അപേക്ഷ നല്‍കി, അപ്പോഴും ഇതിന് വിശദീകരണമായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. പിന്നീട് അമ്മയുടെ പേരുള്ള പെണ്‍കുട്ടി എന്നാണ് ഏവരും തന്നെ സ്‌കൂളില്‍ വിളിച്ചിരുന്നത്. ആദ്യം താന്‍ ഇക്കാര്യം പറഞ്ഞ് മാതാപിതാക്കളോട് വഴക്കിട്ടിരുന്നു. നിങ്ങള്‍ നോര്‍മലായിരുന്നില്ലെ എന്ന് പോലും മാതാപിതാക്കളോട് ചോദിച്ചതായി പെണ്‍കുട്ടി പറയുന്നു. എന്നാല്‍ വളര്‍വന്ന് വന്നപ്പോള്‍ കാര്യം തനിക്ക് മനസിലായി. നോര്‍മലായുള്ളത് തന്റെ മാതാപിതാക്കള്‍ മാത്രമായിരുന്നെന്നും പെണ്‍കുട്ടി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button